നടൻ വിജയ്‌യുടെ റാലിയിലുണ്ടായ തിക്കും തിരക്കിലും 30 മരണം ; മരണസംഖ്യ ഉയരുന്നു|Actor vijay rally

മരണപ്പെട്ട ഒരാൾ അറുപത് വയസ്സുകാരനായ ഓട്ടോ ഡ്രൈവറാണ്.
vijay rally
Published on

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിയിലുണ്ടായ തിക്കും തിരക്കിലും 30 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്.ഇതിൽ മൂന്നു കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. .

വിജയ്‌യുടെ കരൂർ റാലിയിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.അതേ സമയം, തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി.

Related Stories

No stories found.
Times Kerala
timeskerala.com