ദ്വിദിന സന്ദർശനം ; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ | Draupadi murmu

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
Draupadi Murmu
Updated on

ഇംഫാൽ : രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിലെത്തുന്നത്. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക.

പോളോ പ്രദർശന മത്സരം കാണാനായി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കും. അതേ ദിവസം വൈകുന്നേരം, ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഒരു പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും.

വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പിന്നീട്, സേനാപതിയിലെ പൊതുപരിപാടിയിൽ പങ്കെടുത്തായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക.

Related Stories

No stories found.
Times Kerala
timeskerala.com