
ന്യൂഡൽഹി: ഡൽഹിയിൽ ഭീകരവിരുദ്ധ തയ്യാറെടുപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തെ മോക്ക് ഡ്രിൽ ആരംഭിച്ചു(mock drill). ഇന്ന് മുതലാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. മോക് ഡ്രില്ലിലൂടെ ഭീകരാക്രമണത്തെ നേരിടാൻ പോലീസും മറ്റ് ഏജൻസികളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്.
നഗരത്തിലെ പത്തിലധികം സ്ഥലങ്ങളിലാണ് ഇന്നും നാളെയുമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചിട്ടുള്ളത്. സുരക്ഷാ സാന്നിധ്യം വർദ്ധിപ്പിച്ചതിനാൽ കിംവദന്തികളിലോ പരിഭ്രാന്തിയിലോ വീഴരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജൂൺ 27നും 28 നും രാത്രിയിൽ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ മോക്ക് ഡ്രിൽ നടന്നിരുന്നു. ഇതിന് സമാനമായ മോക് ഡ്രില്ലാണ് ഡൽഹിയിലും നടക്കുന്നത്.