ഡൽഹി : ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ മരിച്ചു.ബിഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള 10 വയസുകാരനും ബിഹാറിലെ മധുബാനിയിൽ നിന്നുള്ള ഒൻപത് വയസുകാരനുമാണ് മരണപ്പെട്ടത്.
ബസന്ത് നഗറിലെ ഹനുമാൻ മന്ദിറിന് സമീപം വൈകുന്നേരം 4.40 ഓടെയാണ് മതിൽ ഇടിഞ്ഞുവീണത്. കനത്ത മഴയെ തുടർന്ന് ഡൽഹിയിലുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.