

ഉത്തർ പ്രദേശ്: ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ കാഴ്ചമറയ്ക്കുന്ന പുകമഞ്ഞിൽ ട്രക്കിനു പിന്നിൽ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു (Accident death).
ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഒന്നിനുപുറകേ ഒന്നായി ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകരാറിലായ ട്രക്കിന് പിന്നിൽ ഒന്നിന് പുറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.