
മണിപ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു(soldiers). ഇംഫാലിലെ മുതും യാങ്ബിയിൽ നിന്നാണ് പ്രതികളെ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാനും സംഭവസ്ഥലത്ത് നിന്ന് സുരക്ഷാ സേന പിടിച്ചെടുത്തു.
അതേസമയം, വെള്ളിയാഴ്ചയാണ് ഇംഫാലിൽ നിന്ന് തീവ്രവാദികൾ സഞ്ചരിച്ച ട്രക്ക് സൈനികർ ആക്രമിച്ചത്. ആക്രമണത്തിൽ അസം റൈഫിൾസിലെ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയിരുന്നു. സൈനികരായ നായിബ് സുബേദാർ ശ്യാം ഗുരുങ്, റൈഫിൾമാൻ രഞ്ജിത് സിംഗ് കശ്യപ് എന്നിവരാണ് കൊല്ലപ്പെട്ടത്.