
ഇൻഡോർ: വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേരെ ഇൻഡോർ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു(cannabis). ഇവരുടെ പക്കൽ നിന്നും ഏകദേശം 70,000 രൂപ വിലമതിക്കുന്ന 7.2 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
ബർവാനി നിവാസികളായ രാജ്ദീപ് മൻസാരെ, സുനിൽ സോളങ്കി എന്നിവരാണ് അറസ്റ്റിലായത്. ലോഹ്കണ്ടെ പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി വൻ വിലയ്ക്ക് വിൽപന നടത്തുന്നവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഇവർക്കെതിരെ എൻ.ഡി.പി.എസ് നിയമം സെക്ഷൻ 8/20 പ്രകാരം കേസെടുത്തു.