
ഹൈദരാബാദ്: രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു(murder). പച്ചക്കറി കച്ചവടക്കാരനായ പ്രതി(30) കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ബാഗിലാക്കി മോട്ടോർ സൈക്കിളിൽ കൊണ്ടുപോയി നദിയിലേക്ക് തള്ളുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കുഞ്ഞിനെ കാണാതായതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതേതുടർന്ന് കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.
ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. അതേസമയം ദമ്പതികൾക്കിടയിൽ വഴക്കുകൾ പതിവായിരുന്നതായും കുട്ടി ആരോഗ്യപ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.