ചെന്നൈ : നടനും ടി വി കെ മേധാവിയുമായ വിജയുടെ കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ പാർട്ടി നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.(TVK Vijay Karur rally stampede)
41 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധുര ബെഞ്ചിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപകടത്തിന് ഉത്തരവാദി അല്ലെന്നും, പോലീസ് സുരക്ഷ നൽകിയില്ലെന്നുമാണ് ഇവരുടെ ആരോപണം.
പ്രസംഗം തുടങ്ങി 5 മിനിറ്റിൽ വൈദ്യുതി നിലച്ചു, ചെരിപ്പുകൾ എറിഞ്ഞു, ആംബുലൻസ് വന്നത് പരിഭ്രാന്തിയിലാക്കി എന്നീ വിവരങ്ങളും ഇതിലുണ്ട്. പ്രാദേശിക ടി വി കെ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ അറസ്റ്റ് മുൻകൂട്ടി കണ്ടാണ് നേതാക്കളുടെ നീക്കം.