ചെന്നൈ: നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിലെ മുതിർന്ന നേതാവായ ആധവ് അർജുനയുടെ ഇപ്പോൾ ഡിലീറ്റ് ചെയ്ത പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. നേപ്പാളികളായ യുവാക്കൾ ചെയ്തതുപോലെ തമിഴ്‌നാട്ടിലെ ജെൻ സി ചെയ്യണമെന്നും ഒരു "ദുഷ്ട സർക്കാരിനെതിരെ"കലാപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് വിവാദത്തിന് വഴിയൊരുക്കി.(TVK leader demands Gen Z protest in Tamil Nadu )
കരൂരിൽ വിജയ് നയിച്ച ഒരു റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടതിന് 48 മണിക്കൂറിനുള്ളിൽ ഇട്ട പോസ്റ്റ് അമ്പരപ്പിച്ചു. ഡിഎംകെ ഇതുവരെ ഹ്രസ്വമായി മാത്രമേ പ്രതികരിച്ചിട്ടുള്ളൂ; ലോക്‌സഭാ എംപി കനിമൊഴി ഈ പോസ്റ്റിനെ "നിരുത്തരവാദപരം" എന്ന് വിളിക്കുകയും അത് അക്രമത്തിന് പ്രേരിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.