ചെന്നൈ : തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അടിയന്തര ധനസഹായമായി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും.ചികിത്സയിൽ ഉള്ളവർക്ക് മൂന്നുലക്ഷം രൂപയും നൽകും.സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
അതേ സമയം, അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.നാളെ പുലർച്ചെയോടെ സ്റ്റാലിൻ കരൂരിലെത്തും
വിജയ്‌യുടെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ചു. ഇതിൽ 7 കുട്ടികളും 13 സ്ത്രീകളും ഉൾപ്പെടുന്നു. കുഴഞ്ഞു വീണ കുട്ടികളടക്കം 67 പേർ ചികിത്സയിലുണ്ടെന്നും ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.