ചെന്നൈ : വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ ഉണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.കരൂർ ദുരന്തം വേദനിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയഭേദകമെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രതിരോധ മന്ത്രി എക്‌സിൽ കുറിച്ചു.
അതേ സമയം , അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.കരൂരിലേത് സങ്കടപ്പെടുത്തുന്ന സംഭവമാണ്. മരിച്ചവരുടെ കുടുംബത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ പ്രയാസമുള്ള സമയം മറികടക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെയെന്നും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ പറഞ്ഞു.