ചെന്നൈ : വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ വൻ അപകടം ഉണ്ടായിരിക്കുന്നത്. തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്. തിരക്ക് നിയന്ത്രണതീതമായതോടെയാണ് വലിയ അപകടം ഉണ്ടായത്. സംഘാടനത്തിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽ നിന്നുള്ള വിവരം.
റാലിയിൽ പൊലീസ് നിർദേശങ്ങൾ പാലിച്ചിട്ടില്ല. പതിനായിരങ്ങളാണ് വിജയ്യുടെ റാലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത്.കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചത്. കരൂർ വേലുച്ചാമിപുരത്തേക്ക് വിജയ്ക്ക് കടന്നുവരാൻ കഴിയാത്ര അത്ര തിരിക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്.
അതേ സമയം, മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തും. ജനങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സകൾ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി.