TVK യ്ക്ക് 28 പോഷക സംഘടനകൾ; പട്ടികയിൽ കുട്ടികളുടെ വിഭാഗവും | TVK Party

TVK യ്ക്ക് 28 പോഷക സംഘടനകൾ; പട്ടികയിൽ കുട്ടികളുടെ വിഭാഗവും | TVK Party
Published on

വിജയ്‌യുടെ TVK യ്ക്ക് 28 പോഷക സംഘടനകൾ. പാർട്ടി നേതൃത്വം തയാറാക്കിയ പട്ടികയിൽ കുട്ടികളുടെ വിഭാഗവും. കാലാവസ്ഥ പഠനം, ഫാക്ട്ചെക്, വിരമിച്ച സർക്കാർ ജീവനക്കാർ,ഭിന്നശേഷിക്കാർ ഇങ്ങനെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തനം നടക്കും. തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് ഒരുവര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് പോഷക സംഘടനകള്‍ രൂപീകരിക്കുന്നത്.

യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍, സംരംഭകര്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍. കര്‍ഷകര്‍, കലാ – സാംസ്‌കാരികം, വളണ്ടിയര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അഭിഭാഷകര്‍, മീഡിയ. ട്രാന്‍സ് ജന്‍ഡേഴ്‌സ്, കാലാവസ്ഥ പഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം നടത്തുക. പോഷക സംഘടനകളുടെ ഉത്തരവാദിത്തം നേതാക്കളായ അധവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, ജഗദീഷ് രാജ്‌മോഹന്‍, ലയോണ മണി എന്നിവര്‍ക്കാണ്.

Related Stories

No stories found.
Times Kerala
timeskerala.com