യുവജന പ്രക്ഷോഭത്തിന് ആഹ്വാനം: TVK ജനറൽ സെക്രട്ടറി ആധവ് അർജുനയുടെ കേസ് ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ | TVK

കുറിപ്പിൽ 'യുവജന വിപ്ലവത്തിന് സമയം ആയെന്ന്' ആഹ്വാനം ചെയ്തിരുന്നു.
യുവജന പ്രക്ഷോഭത്തിന് ആഹ്വാനം: TVK ജനറൽ സെക്രട്ടറി ആധവ് അർജുനയുടെ കേസ് ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ | TVK
Published on

ചെന്നൈ: യുവജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) ജനറൽ സെക്രട്ടറി ആധവ് അർജുന മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിവാദ 'എക്സ്' (X) പോസ്റ്റുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു.(TVK General Secretary's case in Madras High Court today)

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ആധവ് അർജുനയുടെ ആവശ്യം. തന്റെ പോസ്റ്റ് കലാപാഹ്വാനമല്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെ പരാജയപ്പെടുത്തണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വാദിച്ചിരുന്നു.

വിവാദം ഉണ്ടായപ്പോൾ പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിച്ചു. എന്നാൽ, ഒരു ലക്ഷത്തിലധികം പേർ ഈ പോസ്റ്റ് കണ്ടിരുന്നു എന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കരൂരിൽ നടന്ന ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധിപ്പേർ മരിച്ചതിനെ തുടർന്നാണ് ആധവ് അർജുന ഈ വിവാദ പോസ്റ്റുമായി രംഗത്തെത്തിയത്. പോലീസ്‌ ഒരു ടിവികെ പ്രവർത്തകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു കുറിപ്പ്. കുറിപ്പിൽ 'യുവജന വിപ്ലവത്തിന് സമയം ആയെന്ന്' ആഹ്വാനം ചെയ്തിരുന്നു.

ശ്രീലങ്കയും നേപ്പാളും ആവർത്തിക്കാനും പോസ്റ്റിൽ ആഹ്വാനം ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഡിഎംകെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ആധവ് അർജുന നടത്തിയത് കലാപാഹ്വാനമാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിക്കുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആധവ് അർജുന പോസ്റ്റ് പിൻവലിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി ഈ കേസിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com