TVK : 'പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുത്': കരൂർ ദുരന്ത ബാധിതർക്കായി അനുശോചന പരിപാടികൾ നടത്താൻ ആഹ്വാനം ചെയ്ത് വിജയ്‌യുടെ TVK

എൻ. ആനന്ദ് ആണ് പ്രഖ്യാപനം നടത്തിയത്.
TVK : 'പാർട്ടിയുടെ പേരിൽ ആരും ദീപാവലി ആഘോഷിക്കരുത്': കരൂർ ദുരന്ത ബാധിതർക്കായി അനുശോചന പരിപാടികൾ നടത്താൻ ആഹ്വാനം ചെയ്ത് വിജയ്‌യുടെ TVK
Published on

ചെന്നൈ : ആരും പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷിക്കരുതെന്ന് പറഞ്ഞ് ടി വി കെ. പ്രവർത്തകർക്കും നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. കരൂർ ദുരന്തബാധിതർക്കായി അനുശോചന പരിപാടികൾ നടത്താൻ ആണ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്. എൻ. ആനന്ദ് ആണ് പ്രഖ്യാപനം നടത്തിയത്.(TVK asks not to celebrate Diwali on it's behalf )

അതേസമയം, നടനും ടി വി കെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കടുപ്പിച്ച് ഡി എം കെ. അദ്ദേഹം ഗണ വേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റർ ഇവർ പുറത്തുവിട്ടു. സമൂഹ മാധ്യമത്തിലൂടെയാണ് ഈ നീക്കം.

ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആർ എസ് എസ് ഗണ വേഷം ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഇതിലുള്ളത്. ചോര നിറത്തിൽ കൈപ്പത്തി അടയാളങ്ങളും ഉണ്ട്. എക്സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് ഡിഎംകെ ഐടി വിങ് ആണ്. കരൂരിൽ പോകാൻ അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഇവർ ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com