ഡൽഹി : ഇന്ത്യ- പാക് സൈനിക സംഘര്‍ഷത്തിനിടെ പാകിസ്താന് പിന്തുണ നല്‍കിയത്തിൽ തുര്‍ക്കിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടൊണ്ടിരിക്കുന്നത്. ഇപ്പോൾ തുര്‍ക്കിയുടെ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളെ ബഹിഷ്‌കരിച്ച് ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയും അജിയോയും രംഗത്തെത്തിയിരിക്കുന്നു.
തുര്‍ക്കിയിലെ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ഈ രണ്ട് ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമുകളും നീക്കം ചെയ്തു.തുര്‍ക്കി ബ്രാന്‍ഡായ ട്രെന്‍ഡിയോള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏക കമ്പനിയാണ് മിന്ത്രയാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍തന്നെ മിന്ത്ര അതിന്റെ വെബ്‌സൈറ്റില്‍ നിന്ന് തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച്ചയോടെ എല്ലാ ഉത്പന്നങ്ങളും നീക്കം ചെയ്തതായി മിന്ത്രിയുടേയും അജിയോയുടേയും എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചു.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള അജിയോ കോട്ടോണ്‍, എല്‍സി വൈകികി, മാവി തുടങ്ങിയ ഫാഷന്‍ ലേബലുകളുടെ വില്‍പന നിര്‍ത്തിവെച്ചു. അതുപോലെ റിലയന്‍സിന്റെ തുര്‍ക്കിയിലെ ഓഫീസ് അടച്ചുപൂട്ടുകയും അജിയോയില്‍ നിന്ന് എല്ലാ ടര്‍ക്കിഷ് ബ്രാന്റുകളും നീക്കം ചെയ്തിരുന്നു.