ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ 25% തീരുവായ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തിന് പകരമായി അമേരിക്കയിൽ നിന്നും യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്(Trump's tariff move). എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ വാങ്ങാനുള്ള തീരുമാനമാണ് ഇന്ത്യ റദ്ദാക്കിയത്. ട്രംപിന്റെ സമ്മർദ്ദത്തെ നേരിടാൻ ഇന്ത്യയും ശ്രമിക്കുന്നതായാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.
അമേരിക്കയിലെ വൈറ്റ് ഹൗസ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന നിലവാരമുള്ള യുദ്ധവിമാനങ്ങൾ വാങ്ങുന്ന കാര്യം തീരുമാനിച്ചത്. ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ശക്തമായ അടയാളമായാണ് അന്ന് ട്രംപ്, ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങുന്ന കരാർ വെളിപ്പെടുത്തിയത്. ഇതാണ് ഇന്ത്യ റദ്ദാക്കിയത്.