
ന്യൂഡൽഹി : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതൽ നിലവിൽ വരും. 25 ശതമാനം വരെ നികുതി ചുമത്തിയ അമേരിക്കയെ തൽക്കാലം ഇന്ത്യ അനുനയിപ്പിക്കാനില്ല എന്നാണ് വിവരം. (Trump tariffs on India )
പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ വിളിക്കില്ല. കേരളത്തിൻ്റെ കയറ്റുമതി മേഖലയ്ക്ക് അധിക തീരുവ ഒരു തിരിച്ചടിയാണ്. ഇന്ത്യ-യു എസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് അടുക്കവെയാണ് ട്രംപ് ഈ നീക്കം നടത്തിയത്.