
ന്യൂഡൽഹി : ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ നിർബന്ധിക്കുന്നതിന് ചൈനയ്ക്കും ഇന്ത്യയ്ക്കും മേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ യൂറോപ്യൻ യൂണിയനോട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.(Trump lobbies EU for 100% tariffs on China and India)
റഷ്യയ്‌ക്കെതിരായ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള ഓപ്ഷനുകൾ ചർച്ച ചെയ്യുന്ന യുഎസും യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരും തമ്മിൽ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡൻ്റ് ഈ ആവശ്യം ഉന്നയിച്ചതെന്ന് ആണ് വിവരം.
പ്രസിഡൻ്റാകുന്നതിൻ്റെ "ഒന്നാം ദിവസം" സംഘർഷം അവസാനിപ്പിക്കുമെന്ന് മുമ്പ് പ്രതിജ്ഞയെടുത്ത ട്രംപ്, മോസ്കോയും കൈവിനുമിടയിൽ സമാധാന ഉടമ്പടി ഉണ്ടാക്കാൻ പാടുപെടുകയാണ്. ഈ ആഴ്‌ചയോ അടുത്ത ആഴ്‌ച ആദ്യമോ പുടിനുമായി ഒരു കോളിൽ സംസാരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.