
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് 25% അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(tariff). നിലവിലുള്ള 25% ത്തിന് പുറമെയാണ് വീണ്ടും 25% തീരുവ ചുമത്തിയിരിക്കുന്നത്.
ഇതോടെ ഇന്ത്യയുടെ ആകെ തീരുവ 50% ആയി ഉയർന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീരുവ ഉയർത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
മാത്രമല്ല; ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങി വൻ ലാഭത്തിന് മറിച്ചു വിൽക്കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.