
രാജസ്ഥാൻ: രാജസ്ഥാനിലെ ബാർമറിൽ രണ്ട് ട്രക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടമുണ്ടായി(Trucks). അപകടത്തിൽ ഡ്രൈവറിൽ ഒരാൾ വെന്തു മരിച്ചു. മറ്റൊരു ഡ്രൈവർ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്.
ഗുഡമലാനി-ബഗൂറ റോഡിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിച്ചു. രാഗേശ്വരി ഗ്യാസ് ടെർമിനലിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.