ബെംഗളൂരു : കർണാടകയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേർ അറസ്റ്റിലായി. കൂടുതൽ പേർക്കെതിരെ അന്വേഷണം നടത്തുകയാണ് പോലീസ്.
സെപ്റ്റംബർ 22ന് രാത്രി കർണാടകയിലെ ബെലഗാവി ജില്ലയിലെ റായ്ബാഗിനടുത്തുള്ള ഐനാപൂരിലായിരുന്നു ജനക്കൂട്ടം ട്രക്ക് കത്തിച്ചത്. ട്രക്ക് തടഞ്ഞുനിർത്തിയ ശേഷം ഡ്രൈവറെ ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.
കർണാടകയിലെ കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് ആയിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്.