
പന്ന: മധ്യപ്രദേശിലെ പന്ന ജില്ലയിൽ പാൻ പരാഗ് പെട്ടികൾ നിറച്ച ട്രക്കിന് തീപിടിച്ചു(Truck). കുവാൻ ഖേഡയ്ക്കടുത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ പടർന്നു പിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നു പിടിക്കാൻ കരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ പടർന്നു പിടിച്ച് മിനിറ്റുകൾക്കുള്ളിൽ ട്രക്ക് മുഴുവൻ കത്തിനശിച്ചതായാണ് വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ട്രക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഉടൻ തന്നെ റായ്പുര പോലീസ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ട്രക്ക് പൂർണമായും കാത്തിരുന്നു.