
ഗുരുഗ്രാം: ഗുരുഗ്രാമിലെ സതേൺ പെരിഫറൽ റോഡിൽ ട്രക്ക് കുഴിയിൽ വീണു(Truck). ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് രൂപപ്പെട്ട കുഴിയിൽ വീണാണ് ട്രക്ക് അപകടത്തിൽപെട്ടത്.
അതേസമയം അപകടത്തിൽ നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു. ട്രക്ക് അപകടത്തിൽപെട്ടതിനെ തുടർന്ന് പ്രദേശം മുഴുവൻ പോലീസ് വളഞ്ഞിരിക്കുകയാണ്. അതേസമയം, ഗുരുഗ്രാമിൽ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ ജനജീവിതം ദുസ്സഹമാക്കുന്നതായാണ് വിവരം.