
ഭുവനേശ്വർ: ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രക്ക് ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു(Truck). പെൺകുട്ടി ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ് സംഭവം നടന്നത്.
പെൺകുട്ടിയെ കാണാതായതോടെ കുടുംബം മാൽക്കാൻഗിരി സദർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അതേസമയം ബിജ ഘാട്ടിക്ക് സമീപം ദേശീയപാത 326 ൽ ട്രക്ക് ഡ്രൈവറോടൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ പെൺകുട്ടിയെ കാനെത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ച് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തുവരികയാണ്.