ജയ്പുർ: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരിലെ ഹര്‍മദ മേഖലയില്‍ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 19 മരണം. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാറുകളും ബൈക്കുകളും അടക്കം 17 ഓളം വാഹനങ്ങളിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റിയത്.
ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് വന്ന ട്രക്ക് 300 മീറ്ററോളം നിയന്ത്രണം വിട്ട് സഞ്ചരിച്ചത്. ഇതിനിടയിലാണ് കാൽനടക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.തകര്‍ന്ന കാറുകള്‍ പാതയോരത്ത് നിരന്നു, നിരവധി ബൈക്കുകളും അതിലെ യാത്രക്കാരും ട്രക്കിന്റെ ചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഭജൻലാൽ ശർമ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശിച്ചു. മന്ത്രിമാർ അപകട സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷംരൂപ ധനസഹായവും പ്രഖ്യാപിച്ചു.