
ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഡിൽ ട്രക്കും ബസും കൂട്ടിയിടിച്ചു(Truck collide). അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ദേശീയപാത 520 ൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് ലോക്കൽ പോലീസ്, ഫയർഫോഴ്‌സ്, എമർജൻസി സർവീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.