
പട്ന: ബിഹാറിലെ ഷാജഹാൻപൂരിൽ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി(Truck). അപകടത്തിൽ 8 പേർ കൊല്ലപ്പെട്ടു. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗംഗാ നദിയിൽ മുങ്ങിക്കുളിച്ച് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്.
അമിത വേഗതയിലായിരുന്ന ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. അപകടത്തിൽ ടെമ്പോ പൂർണ്ണമായും തകർന്നു. അതേസമയം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.