
മധ്യപ്രദേശ്: രത്ലം എക്സ്പ്രസ് വേയിൽ ട്രക്ക് പാലത്തിന്റെ കൈവരികളിൽ ഇടിച്ച് മറിഞ്ഞു(Truck accident). മന്ദ്‌സൗറിലേക്ക് പോകുകയായിരുന്ന ട്രക്ക് പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5:30 ഊടെയാണ് അപകടം നടന്നത്.
ബീറ്റ്റൂട്ട് നിറച്ച ട്രക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 2 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകട സമയം 3 പേർ കാബിനുള്ളിൽ കുടുങ്ങി. ഇവരെയും പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് വിലയിരുത്തൽ.