തമിഴ് താരം വിജയുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടയിൽ, ശ്രദ്ധേയമായ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി നടി തൃഷ കൃഷ്ണൻ രംഗത്തെത്തി (Trisha Instagram Post). ആത്മവിശ്വാസം, സമാധാനം, പ്രണയം എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകളാണ് താരം പങ്കുവെച്ചത്. ചെന്നൈയിൽ ഒരു വിവാഹ വിരുന്നിൽ വിജയ്ക്കൊപ്പം തൃഷ പങ്കെടുത്തതിന് പിന്നാലെയാണ് ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ ഇതിനോടൊന്നും നേരിട്ട് പ്രതികരിക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല.
തന്റെ ജീവിതത്തിലെ നിലവിലെ മാനസികാവസ്ഥയെക്കുറിച്ചാണ് തൃഷ പ്രധാനമായും പോസ്റ്റിൽ സൂചിപ്പിക്കുന്നത്. “ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇവിടെ ആരുമായും വാദിക്കാനില്ല. ആന പറക്കുമെന്ന് നിങ്ങൾ പറഞ്ഞാൽ അത് ശരിയാണെന്ന് സമ്മതിച്ച് ഞാൻ നടന്നുനീങ്ങും. കാരണം, മറ്റുള്ളവരെ തിരുത്തി എന്റെ ഊർജ്ജം കളയാൻ എനിക്ക് താൽപ്പര്യമില്ല. ശരിയാകുന്നതിനേക്കാൾ സമാധാനമായിരിക്കുന്നതിനാണ് ഞാൻ വില നൽകുന്നത്,” എന്ന സന്ദേശമുള്ള വീഡിയോയാണ് തൃഷ പങ്കുവെച്ചത്. വിശദീകരണങ്ങൾ നൽകുന്നതിനേക്കാൾ മൗനം പാലിക്കുന്നതാണ് നല്ലതെന്നും എല്ലാവർക്കും നമ്മുടെ ഊർജ്ജം നൽകേണ്ടതില്ലെന്നും താരം ഇതിലൂടെ വ്യക്തമാക്കുന്നു.
View this post on Instagram
പ്രണയത്തെക്കുറിച്ചും താരം തന്റെ നിലപാട് പങ്കുവെച്ചു. “പ്രണയം മാത്രമാണ് എല്ലാം എന്ന് പറയുന്നില്ല, എങ്കിലും പ്രണയമില്ലാതെ മറ്റൊന്നിനും അർത്ഥവുമില്ല” എന്ന വരികൾ ‘സത്യം’ എന്ന് പറഞ്ഞാണ് താരം കുറിച്ചത്. വിജയിയും തൃഷയും തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളാണ്. ‘ഗില്ലി’, ‘തിരുപ്പാച്ചി’, ‘ആദി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 15 വർഷത്തെ ഇടവേള കഴിഞ്ഞ് ‘ലിയോ’യിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ഗോസിപ്പുകൾ പടരുമ്പോഴും ഖുശ്ബു സുന്ദർ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ തൃഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Summary: Amidst intense social media speculation regarding her relationship with actor Vijay, Trisha Krishnan shared cryptic posts focusing on peace, self-respect, and love. Following their joint appearance at a wedding reception in Chennai, rumours intensified, especially after unconfirmed reports about Vijay’s personal life surfaced. Trisha’s posts suggested that she values her mental peace over engaging in arguments or offering explanations to trolls. The duo, a popular onscreen pair, recently reunited for the film ‘Leo’ after 15 years.

