
ന്യൂഡൽഹി: വിദേശപര്യടനം നടത്തുന്ന പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് ട്രിനിഡാഡ് ആൻഡ് ടൊബാഗോ രാഷ്ട്രം(Prime Minister Narendra Modi). രാജ്യത്തെ പ്രധാനമന്ത്രിയായ കമല പെർസാദ്-ബിസെസ്സർ ആണ് പരമോന്നത സിവിലിയൻ ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ' സമ്മാനിച്ചത്.
കോവിഡ് -19 പാൻഡെമിക് സമയത്ത് അദ്ദേഹം നടത്തിയ മാനുഷിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് അവാർഡ് സമ്മാനിച്ചതെന്ന് കമല പെർസാദ് വ്യക്തമാക്കി. 1999 ന് ശേഷം ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മാത്രമല്ല; ടൊബാഗോയിലേക്കുള്ള പ്രധാനമന്ത്രി തലത്തിലുള്ള ആദ്യ ഇന്ത്യൻ ഉഭയകക്ഷി സന്ദർശനം കൂടിയാണ് ഇപ്പോൾ നടന്നത്.