ത്രിമൂർത്തികളുടെ മൂന്ന് ലിംഗങ്ങളാൽ രൂപം കൊണ്ട് ജ്യോതിർലിംഗം; ത്രയംബകേശ്വരയിൽ ജ്യോതിർലിംഗ സ്വരൂപിയായി അധിവസിക്കും പരമശിവൻ | Trimbakeshwar Shiva Temple

Trimbakeshwar Shiva Temple
Published on

മഹാശിവരാത്രി പോലുള്ള ഉത്സവങ്ങളിൽ ഭക്തജനങ്ങൾ നിറഞ്ഞൊഴുകുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ് ത്രയംബകേശ്വർ ക്ഷേത്രം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ത്രയംബകേശ്വർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉത്ഭവസ്ഥാനത്താണ് ക്ഷേത്രത്തിന്റെ സ്ഥാനം. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ എട്ടാമത്തെ ജ്യോതിർലിംഗമാണ് ത്രയംബകയേശ്വര ജ്യോതിർലിംഗം. ബ്രഹ്മഗിരി, നീലഗിരി, കലഗിരി എന്നീ മൂന്ന് പർവതങ്ങളുടെ മധ്യത്തിലാണ് ശ്രീ ത്രയംബകേശ്വർ ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജ്യോതിർലിംഗത്തിന്റെ പ്രധാന സവിശേഷത ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരുടെ പ്രതീകമായ മൂന്നു ലിംഗങ്ങളാൽ ഇത് രൂപം കൊണ്ടിരിക്കുന്നതാണെന്നതാണ്. (Trimbakeshwar Shiva Temple)

മുഗൾ ഭരണാധികാരി ഔറംഗസീബ് നശിപ്പിച്ച ക്ഷേത്രങ്ങളിൽ ഒന്നായിരുന്നെങ്കിലും, പിന്നീട് പേഷ്വാ ബാലാജി ബാജിറാവാണ് നിലവിലെ ക്ഷേത്രം പുനർനിർമ്മിച്ചത്. ബസാൾട് കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പുരാണകഥപ്രകാരം, ജ്യോതിര്‍ലിംഗത്തിന് ചുറ്റുമുള്ള കല്ല് പൊള്ളയാണോ എന്നു പരിശോധിക്കാനായി പേഷ്വാ ഒരു പന്തയം വയ്ക്കുന്നു. കല്ല് പൊള്ളയാണെന്ന് തെളിഞ്ഞപ്പോൾ, അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഈ അത്ഭുതകരമായ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ പ്രശസ്തമായ നാസക് വജ്രം ഉൾക്കൊള്ളുന്നതായിരുന്നു. മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഇത് കൊള്ളയടിച്ചു. പിന്നീട് പല കൈമാറ്റങ്ങളിലൂടെ നിലവിൽ ഈ വജ്രം അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിൽ നിന്നുള്ള ഒരു ട്രക്കിംഗ് സ്ഥാപന എക്സിക്യൂട്ടീവായ എഡ്വേർഡ് ജെ. ഹാൻഡിന്റെ പക്കലുണ്ട്.

ക്ഷേത്ര ഐതിഹ്യം

പണ്ടൊരിക്കൽ ദക്ഷിണ ഭാരതത്തിൽ കഠിനമായ വരൾച്ച നേരിടുകയുണ്ടായി. വരൾച്ചയിൽ നിന്നും ജീവജാലങ്ങളെ രക്ഷിക്കുവാൻ ഗൗതമ ഋഷി ശിവ ഭഗവാനെ  ആരാധിക്കാനാരംഭിച്ചു. ഗൗതമ ഋഷിയുടെ ആരാധനയിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരി നദി സൃഷ്ടിക്കുന്നു. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിക്കുകയായിരുന്നു.

 ക്ഷേത്ര വിശ്വാസമനുസരിച്ച് ത്രിംബകേശ്വർ ജ്യോതിർലിംഗം സന്ദർശിച്ച് ആരാധിക്കുന്നതിലൂടെ, എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനും മോക്ഷം നേടാനും കഴിയുമെന്നാണ്. ഹൈന്ദവ വിശ്വാസത്തിന്റെ ഉത്തമ ബോധം നൽകുന്ന തരത്തിലുള്ള വസ്തുവിദ്യയാണ് ക്ഷേത്രത്തിനുള്ളത്. ഒട്ടനവതി ശിലകളാൽ അലംകൃതമായാണ് ക്ഷേത്രം. കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ സമ്മിശ്രമാണ്. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ സമചതുരാകൃതിയിലുള്ള ഗ്രഭാഗൃഹത്തിന് മുകളിലായി ഒരു ഉയരമുള്ള ശിഖരം പ്രതിഷ്ഠിച്ചിട്ടുണ്ട് അതിനു മുകളിലായി ഒരു സ്വർണ്ണ കലശമുണ്ട്.

ഒരു ആരാധനാലയം മാത്രമല്ല പുരാണങ്ങളും പുരാതന അറിവുകളും കൊണ്ട് സമ്പന്നമായ ജീവൻ തുടിക്കുന്ന പൈതൃകമാണ് ത്രയംബകേശ്വർ ക്ഷേത്രം. പുണ്യനദിയുടെ അനുഗ്രഹവും ശിവന്റെ സ്വർഗ്ഗീയ സാന്നിധ്യവും ലഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.

Summary: The Trimbakeshwar Shiva Temple in Nashik, Maharashtra, is a sacred site as one of the twelve Jyotirlingas and the source of the Godavari River. Its unique Jyotirlinga represents the Hindu Trinity, and the temple is celebrated for its architecture and spiritual significance, believed to grant liberation to devotees.

Related Stories

No stories found.
Times Kerala
timeskerala.com