
ന്യൂഡൽഹി: ചൊവ്വാഴ്ച രാവിലെ ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടു. ജീവഹാനിയോ സ്വത്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല.(Tremors felt in Delhi-NCR)
ഫരീദാബാദ് പ്രഭവകേന്ദ്രമായി രാവിലെ 6 മണിക്ക് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂകമ്പത്തിന്റെ ആഴം ഉപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ താഴെയായിരുന്നു. അക്ഷാംശം 28.29 ഡിഗ്രി വടക്കും രേഖാംശം 72.21 ഡിഗ്രി കിഴക്കുമാണെന്ന് ആണ് വിവരം.