
ഹൈദർഗഡ്: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ സർക്കാർ ബസിന് മുകളിൽ മരം വീണു. അപകടത്തിൽ 5 പേർക്ക് ജീവൻ നഷ്ടമായി(bus). ഇതിൽ 4 വനിതാ അധ്യാപികമാരും ഡ്രൈവറുമാണ് ഉൾപ്പെടുന്നത്. ബരാബങ്കിയിൽ നിന്ന് ഹൈദർഗഡിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്.
ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ മുൻ ഭാഗത്താണ് മരം വീണത്. ഇന്ന് രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. അപകട സമയത്ത് 40 ഓളം പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതോടെ ബസിന് പിന്നിലുണ്ടായിരുന്നവർ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി. വിവരമറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.