
ചന്ദൗലി: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഉണങ്ങിയ മാവിന്റെ കൊമ്പ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ ഒടിഞ്ഞു വീണ് അപകടമുണ്ടായി(Tree branch falls).
അപകടത്തിൽ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചന്ദൗലിയിൽ നിന്ന് സയ്യിദ്രാജ പട്ടണത്തിലേക്ക് യാത്രക്കാരുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടസമയത്ത് വാഹനത്തിൽ നിറയെ യാത്രക്കാരായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.