യാത്രകള്‍ ഇനി പ്രീമിയം; 'ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്'; ക്യാംപെയ്‌നുമായി മലേഷ്യ എയര്‍ലൈന്‍സ്

യാത്രകള്‍ ഇനി പ്രീമിയം; 'ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്'; ക്യാംപെയ്‌നുമായി മലേഷ്യ എയര്‍ലൈന്‍സ്
Published on

പ്രീമിയം യാത്രാനുഭവങ്ങളെ പുനര്‍നിര്‍വചിക്കുന്നതിനായി 'ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്' എന്ന പുതിയ ക്യാംപെയിന്‍ അവതരിപ്പിച്ച് മലേഷ്യ എയര്‍ലൈന്‍സ്. തടസ്സമില്ലാത്ത കണക്ടിവിറ്റിയും സുഖകരമായ യാത്രയും മലേഷ്യന്‍ ഹോസ്പിറ്റാലിറ്റിയില്‍ വേരൂന്നിയ ഇന്‍ഫ്‌ളൈറ്റ് എക്‌സ്പീരിയന്‍സും സമന്വയിക്കുന്ന ബിസിനസ് ക്ലാസ് യാത്രയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായാണ് ഈ ക്യാംപയിന്‍ തയ്യാറാക്കിയിരിക്കുന്നത്.

മലേഷ്യയെ ലോകരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന അഭിമാനകരമായ പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ത്തന്നെ യാത്രക്കാര്‍ക്ക്  പ്രീമിയം യാത്രാനുഭവം ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. 'ടൈം ഫോര്‍ പ്രീമിയം എസ്‌കേപ്പേഡ്‌സ്' എന്ന ഈ ക്യാംപയിനിലൂടെ ദീര്‍ഘകാലമായി ഏഷ്യ പസഫിക് മേഖലയിലെ സഞ്ചാരികളുടെ തെരഞ്ഞെടുപ്പായി മലേഷ്യ എയര്‍ലൈന്‍സിനെ നിലനിര്‍ത്തുന്ന സുഖകരവും, സുരക്ഷിതത്വവും മികവും ഉറപ്പുനല്‍കുന്ന പ്രീമിയം യാത്രാനുഭവങ്ങളെ വീണ്ടും കണ്ടെത്തുന്നതിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ് ഞങ്ങള്‍. മലേഷ്യ എവിയേഷന്‍ ഗ്രൂപ്പ് (MAG) എയര്‍ലൈന്‍സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ദെര്‍സെനിഷ് അരസന്ദിരന്‍ പറഞ്ഞു.

സൗത്ത് ഈസ്റ്റ് ഏഷ്യ, ആസിയാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിങ്ങനെയുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക് ആഗ്‌സ്ത് 7 മുതല്‍ 2026 മെയ് 31 വരെയുള്ള യാത്രകള്‍ക്കായി 47,999 രൂപ മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഓള്‍ ഇന്‍ റിട്ടേണ്‍ ബിസിനസ് ക്ലാസ് നിരക്കുകള്‍ ആഗസ്ത് 5 മുതല്‍ 20 വരെ മലേഷ്യ എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു. എന്റിച്ച് മെമ്പേഴ്‌സിന് ആഗസ്റ്റ് 5 - 6 മുതല്‍ ഏര്‍ളി ആക്‌സസും, എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്/മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ 5% അധിക ലാഭവും ലഭിക്കും. പ്രയോറിറ്റി ചെക്ക്-ഇന്‍ കൗണ്ടര്‍, 50 കിലോ വരെ ബാഗേജ്, ഗോള്‍ഡന്‍ ലോഞ്ചിലേക്കുള്ള പ്രവേശനം എന്നിങ്ങനെ യാത്ര ആരംഭിക്കുന്ന നിമിഷം മുതല്‍ തന്നെ ബിസിനസ് ക്ലാസ്‌യാത്രക്കാര്‍ക്ക് പ്രീമിയം അനുഭവം ഉറപ്പാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമായി malaysiaairlines.com സന്ദര്‍ശിക്കുകയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. 

Related Stories

No stories found.
Times Kerala
timeskerala.com