
മഹാരാഷ്ട്ര: താനെയിൽ ട്രാൻസ്‌ജെൻഡർ(23) വ്യക്തി ആത്മഹത്യ ചെയ്തു(suicide). സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ(28) പോലീസ് അറസ്റ്റ് ചെയ്തു. ഇരയും ഓട്ടോ ഡ്രൈവറും തമ്മിൽ ബന്ധമുണ്ടായിരുന്നതായും പ്രതി ഇരയെ ഇടയ്ക്കിടെ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു.
ഇരയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറുടെ നിരന്തരമായ പീഡനത്തിൽ മനംനൊന്താണ് ട്രാൻസ്‌ജെൻഡർ ആത്മഹത്യാ ചെയ്തതെന്ന് വ്യക്തമായി. ഇയാൾക്കെതിരെ ആതാഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.