ബിലാസ്പുർ: ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ ചരക്ക് ട്രെയിനും മെമു (MEMU) ട്രെയിനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിലാസ്പുരിലെ ജയ്‌റാം നഗർ സ്റ്റേഷന് സമീപമാണ് സംഭവം.
വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്.ഒരേ ട്രാക്കിലൂടെ സഞ്ചരിച്ച ട്രെയിനുകളിൽ, മുന്നിൽ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്.റെയിൽവേയുടെതടക്കമുള്ള രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.അപകടത്തെ തുടർന്ന് ബിലാസ്പുർ-കാട്‌നി റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായി നിർത്തിവച്ചു. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.