ട്രെയിൻ യാത്ര ഇനി ചെലവേറും: പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ | Train

സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല
ട്രെയിൻ യാത്ര ഇനി ചെലവേറും: പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ | Train
Updated on

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധന ഇന്ന് മുതൽ നിലവിൽ വന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ എസി, നോൺ-എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വർദ്ധിപ്പിച്ചത്. പ്രവർത്തനച്ചെലവിലുണ്ടായ വൻ വർദ്ധനവ് പരിഗണിച്ചാണ് അഞ്ച് വർഷത്തിന് ശേഷമുള്ള ഈ നിരക്ക് പരിഷ്കരണം.(Train travel will now become more expensive, Revised train ticket prices effective from today)

മെയിൽ/എക്സ്പ്രസിന് (നോൺ-എസി & എസി) കിലോമീറ്ററിന് 2 പൈസ വർദ്ധിക്കും. (ഉദാഹരണത്തിന് 500 കി.മീ യാത്രയ്ക്ക് 10 രൂപ അധികം നൽകണം). ഓർഡിനറി നോൺ-എസി (215 കി.മീറ്ററിന് മുകളിൽ)യിൽ കിലോമീറ്ററിന് 1 പൈസ വർദ്ധിക്കും. രാജധാനി, ശതാബ്ദി, വന്ദേ ഭാരത്, തേജസ്, അമൃത് ഭാരത് തുടങ്ങിയ എല്ലാ പ്രമുഖ ട്രെയിനുകളുടെയും അടിസ്ഥാന നിരക്കിൽ മാറ്റം വരും.

സാധാരണക്കാരായ യാത്രക്കാരെയും നിത്യയാത്രക്കാരെയും ബാധിക്കാത്ത വിധത്തിലാണ് ക്രമീകരണം. സബർബൻ (ലോക്കൽ) ട്രെയിനുകൾക്ക് നിരക്ക് വർദ്ധനയില്ല. മാസാവസാന സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല. ഓർഡിനറി ക്ലാസിൽ 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് പഴയ നിരക്ക് തുടരും.

ഇന്ന് മുതൽ റെയിൽവേ കൗണ്ടറുകളിൽ നിന്നോ ടി.ടി.ഇ വഴിയോ എടുക്കുന്ന ടിക്കറ്റുകൾക്ക് പുതിയ നിരക്ക് നൽകണം. എന്നാൽ, ഇന്നത്തെ തീയതിക്ക് മുൻപായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക തുക നൽകേണ്ടതില്ല. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുമായി ഇന്ന് മുതൽ യാത്ര ചെയ്യുന്നവർക്ക് പഴയ നിരക്കിൽ തന്നെ യാത്ര തുടരാം. റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജ്, ജിഎസ്ടി എന്നിവയിൽ മാറ്റമില്ല.

പ്രവർത്തനച്ചെലവ് വലിയ തോതിൽ വർദ്ധിച്ചതാണ് റെയിൽവേയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. നിരക്ക് വർദ്ധനയിലൂടെ 600 കോടി രൂപയുടെ അധിക വരുമാനം റെയിൽവേ പ്രതീക്ഷിക്കുന്നു. നിലവിൽ റെയിൽവേയുടെ പ്രവർത്തനച്ചെലവ് 2,63,000 കോടി രൂപയായി ഉയർന്നു. ഇതിൽ ജീവനക്കാരുടെ ശമ്പളത്തിനായി 1,15,000 കോടിയും പെൻഷനായി 60,000 കോടി രൂപയും മാറ്റി വെക്കേണ്ടി വരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com