Train : സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് 2 വിദ്യാർഥികൾ മരിച്ച സംഭവം: ഗേറ്റ് കീപ്പറെ സസ്‌പെൻഡ് ചെയ്തു

അപകടത്തിന് പിന്നാലെ ഗേറ്റ് കീപ്പർക്ക് പ്രദേശവാസികളുടെ മർദ്ദനം ഏറ്റിരുന്നു
Train-school van accident Tamil Nadu
Published on

ചെന്നൈ :കടലൂരിൽ സ്‌കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചു കയറി രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്‌പെൻഡ് ചെയ്തു. ഇന്ന് രാവിലെയാണ് കടലൂരിനും ആളപ്പാക്കത്തിനും ഇടയിലുള്ള റെയിൽവേ ഗേറ്റ് നമ്പർ 170ലൂടെ പോയ സ്‌കൂൾ വാനിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചത്.(Train-school van accident Tamil Nadu)

അപകടത്തിന് പിന്നാലെ ഗേറ്റ് കീപ്പർക്ക് പ്രദേശവാസികളുടെ മർദ്ദനം ഏറ്റിരുന്നു. പത്തോളം കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമാണ്. അപകടത്തിനിടയാക്കിയത് ഗുരുതര വീഴ്ച്ചയാണ്. സ്‌കൂൾ വാനിലേക്ക് ഇടിച്ചത് തിരുച്ചെന്തൂർ-ചെന്നൈ എക്സ്‌പ്രസ് ട്രെയിനാണ്. ജീവനക്കാർ ലെവൽ ക്രോസ് ഗേറ്റ് അടയ്ക്കാൻ മറന്ന് പോയെന്നാണ് വിവരം.

സുരക്ഷാ ജീവനക്കാർ ഉറങ്ങിപ്പോയെന്നാണ് സംശയിക്കുന്നത്. അപകടത്തിൽപ്പെട്ടത് കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വാനാണ്.

Related Stories

No stories found.
Times Kerala
timeskerala.com