
കാൺപൂർ: ഭൗതി സ്റ്റേഷന് സമീപം സബർമതി ജൻ സാധരൺ എക്സ്പ്രസിന്റെ(15269) പാളം തെറ്റി(Train derails). എഞ്ചിനിൽ നിന്നുള്ള ആറാമത്തെയും ഏഴാമത്തെയും ജനറൽ കോച്ചുകളാണ് പാളം തെറ്റിയത്.
മുസാഫർപൂർ ജംഗ്ഷനിൽ നിന്ന് അഹമ്മദാബാദിലെ സബർമതി ബിജി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ട്രെയിൻ കാൺപൂർ സെൻട്രലിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഇത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അതേസമയം പാതയിലൂടെയുള്ള റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.