
ഡിയോറിയ: ഉത്തർ പ്രദേശിലെ സാലെംപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടിയ ഒരാൾ കൊല്ലപ്പെട്ടു(Train derailment). റെവാലി ഗ്രാമ സ്വദേശി സഞ്ജയ് പ്രസാദ് (42) ആണ് കൊല്ലപ്പെട്ടത്.
മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന ഇയാൾ തീവണ്ടി മാറി കയറിയതിനെ തുടർന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു.
വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകും വഴിയാണ് സംഭവം നടന്നത്. റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.