

പെദ്ദപ്പള്ളി: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് 37 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ ഇരുമ്പയിരുമായി പോയ ചരക്ക് ട്രെയിനിന്റെ 11 വാഗണുക്കളാണ് പാളം തെറ്റിയത്. (Train derailed in Telangana)
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് 37 ട്രെയിനുകൾ റദ്ദാക്കി. നാല് പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, 10 എണ്ണം ഇതര റൂട്ടുകളിലേക്ക് തിരിച്ചുവിട്ടു. കൂടുതൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ സമയക്രമം മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.