
മഹാരാഷ്ട്ര: ബാന്ദ്ര ടെർമിനസ്-അമൃത്സർ പശ്ചിം എക്സ്പ്രസിൽ കോച്ചുകൾ വേർപിരിഞ്ഞത് ആശങ്കയുണ്ടാക്കി(Train). ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതിൽ ആദ്യ സംഭവം മഹാരാഷ്ട്രയിലെ വാൻഗാവ്, ദഹാനു സ്റ്റേഷനുകൾക്കിടയിലും രണ്ടാമത്തേത് ഗുജറാത്തിലെ സഞ്ജൻ സ്റ്റേഷനിലുമാണ് നടന്നത്.
കോച്ചുകൾ വീണ്ടും ബന്ധിപ്പിക്കുന്നതിനായി ട്രെയിൻ ഏകദേശം 25 മിനിറ്റ് നിർത്തിവച്ചു. അതേസമയം സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കോച്ചുകൾ വേർപിരിഞ്ഞ സംഭവം റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.