ചെന്നൈ : കടലൂരിൽ സ്‌കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചു കയറി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പത്തോളം കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമാണ്. (Train accident in Tamil Nadu)
അപകടത്തിനിടയാക്കിയത് ഗുരുതര വീഴ്ച്ചയാണ്. സ്‌കൂൾ വാനിലേക്ക് ഇടിച്ചത് തിരുച്ചെന്തൂർ-ചെന്നൈ എക്സ്‌പ്രസ് ട്രെയിനാണ്. ജീവനക്കാർ ലെവൽ ക്രോസ് ഗേറ്റ് അടയ്ക്കാൻ മറന്ന് പോയെന്നാണ് വിവരം.
സുരക്ഷാ ജീവനക്കാർ ഉറങ്ങിപ്പോയെന്നാണ് സംശയിക്കുന്നത്. അപകടത്തിൽപ്പെട്ടത് കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വാനാണ്.