ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ ചരക്ക് ട്രെയിനും മെമു ട്രെയിനും കൂട്ടിയിച്ച് അപകടം. ആറ്പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.
ബിലാസ്പുരിലെ ജയ്‌റാം നഗര്‍ സ്റ്റേഷന് സമീപമാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. നാല് മണിക്കാണ് അപകടം. ദുരിതാശ്വാസ സംഘങ്ങളെ റെയില്‍വേ സംഭവസ്ഥലത്തേക്ക് അയച്ചു.