
ബെഗുസാരാ: ബിഹാറിലെ ബെഗുസാരായിയിൽ പിക്കപ്പ് വാനിൽ ട്രെയിലർ ഇടിച്ചു കയറി അപകടമുണ്ടായി(pickup van). അപകടത്തിൽ 4 ബല്ലിയ ഭക്തർക്ക് ജീവൻ നഷ്ടമായി. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജലാഭിഷേക ചടങ്ങുകൾക്കായി ബാബ ധാമിലേക്ക് പോകുകയായിരുന്ന ബല്ലിയ ജില്ലയിൽ നിന്നുള്ള ഭക്തരാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ 25 പേരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.