
മുംബൈ : മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്കപകടത്തിൽ ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരണപ്പെട്ടത്.
മുംബൈക്കടുത്ത് നേരലിലാണ് അപകടമുണ്ടായത്.ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മുംബൈക്കടുത്ത് കാർജത്തിലാണ് ഇവർ താമസിച്ചിരുന്നത്.സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.