
കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അർബൻ ക്രൂയസർ ടൈസറിൽ ഇനി ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ. അതോടൊപ്പം എല്ലാ വേറിയന്റുകളിലും ആറ് എയർബാഗുകളുമുണ്ടാകും.
ഡ്രൈവർക്കും യാത്രക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ അപ്‌ഡേറ്റിലൂടെ, ടികെഎം മുഴുവൻ വേരിയന്റ് ലൈനപ്പിലേക്കും – ഇ, എസ്, എസ്+, ജി, വി - സുരക്ഷാ സവിശേഷതകൾ വിപുലീകരിച്ചുകൊണ്ട് യാത്രക്കാരുടെ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നു.
പുതിയ സ്റ്റാൻഡേർഡ് എയർബാഗ് സിസ്റ്റത്തിൽ മുൻവശത്തും, സൈഡിലും, കർട്ടനിലൂം എയർബാഗ് ഉൾപ്പെടുന്നു. ഇത് വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 360-ഡിഗ്രി സംരക്ഷണം നൽകുന്നു. ടൊയോട്ടയുടെ ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പ്രതിഫലിപ്പിക്കുന്നതും സുരക്ഷിതമായ സഞ്ചാര സാധ്യതകൾ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു.
അർബൻ ക്രൂസർ ടൈസർ. 1.2ലി കെ-സീരീസ് പെട്രോൾ, ഊർജ്ജസ്വലമായ 1.0ലി ടർബോ പെട്രോൾ എന്നീ രണ്ട് കാര്യക്ഷമമായ എഞ്ചിൻ ഓപ്ഷനുകളാൽ പ്രവർത്തിക്കുന്ന ഈ വാഹനം 22.79 കിമീ/ലി വരെ അസാധാരണമായ മൈലേജ് നൽകുന്നു. കൂടാതെ 5എംടി, 5 എഎംടി, 6എടി എന്നിവയുൾപ്പെടെ ഒന്നിലധികം ട്രാൻസ്മിഷനുകളും നൽകുന്നു.
ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ടൊയോട്ട അർബൻ ക്രൂസർ ടൈസർ, ബോൾഡ് ഡിസൈൻ, കണക്റ്റഡ് ടെക്, ദൈനംദിന പ്രായോഗികത എന്നിവയുടെ ആകർഷകമായ സംയോജനം വാഗ്ദാനം ചെയ്യുന്നു. സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വിൻ എൽഇഡി ഡിആർഎൽ, ക്രോം ആക്‌സന്റുകളുള്ള ഒരു സിഗ്നേച്ചർ ട്രപ്സോയിഡൽ ഗ്രിൽ എന്നിവയാൽ പുറംഭാഗം വേറിട്ടുനിൽക്കുന്നു. ഇന്റീരിയറുകളിൽ പ്രീമിയം ഡ്യുവൽ-ടോൺ ക്യാബിൻ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, റിയർ എസി വെന്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.
ടൊയോട്ട അർബൻ ക്രൂസർ ടൈസറിന് 3 വർഷം/100,000 കിലോമീറ്റർ വാറന്റിയും 5 വർഷം/220,000 കിലോമീറ്റർ വരെ നീട്ടാവുന്നതും ടൊയോട്ടയുടെ ഹാൾമാർക്ക് എക്‌സ്‌പ്രസ് മെയിന്റനൻസ് സർവീസും 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും ഉണ്ട്.
ഉപഭോക്താക്കൾക്ക് അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പിലൂടെയോ ഓൺലൈനായോ ബുക്ക് ചെയ്യാം https://www.toyotabharat.com